അബുദാബി: യു.എ.ഇ യിലെ അനധികൃത താമസക്കാരായ വിദേശികള്‍ക്ക് തടവോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ നല്‍കിയ പൊതുമാപ്പ് നാളെ അവസാനിക്കും. അഞ്ചു മാസം നീണ്ട പൊതുമാപ്പാണ് ഡിസംബര്‍ 31 തിങ്കളാഴ്ച അവസാനിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി രേഖകള്‍ ശരിയാക്കി താമസം നിയമവിധേയമാക്കി.
അര ലക്ഷത്തിലേറെ പേര്‍ രാജ്യം വിട്ടു. നിയമലംഘകരെ പിടികൂടാനായി നാളെ മുതല്‍ കര്‍ശന പരിശോധനയുണ്ടാകുമെന്നും പിടിക്കപ്പെടുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ് അറിയിച്ചു. അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അവസരം നല്‍കി ഓഗസ്റ്റ് ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്.
യു.എ.ഇ പൊതുമാപ്പ് നാളെ അവസാനിക്കും