യു. എസ് സൈനിക താവളമായ ഗുവാം ദ്വീപ് ആക്രമിക്കാനുള്ള ഉത്തരവിന് കാത്തിരിക്കുകയാണെന്ന് ഉത്തരകൊറിയ; ആക്രമിച്ചാൽ ഉത്തര കൊറിയ ഇല്ലാതാകുമെന്ന് അമേരിക്ക

  • Post category:news
  • Reading time:1 min read
You are currently viewing യു. എസ് സൈനിക താവളമായ ഗുവാം ദ്വീപ് ആക്രമിക്കാനുള്ള ഉത്തരവിന് കാത്തിരിക്കുകയാണെന്ന് ഉത്തരകൊറിയ; ആക്രമിച്ചാൽ ഉത്തര കൊറിയ ഇല്ലാതാകുമെന്ന് അമേരിക്ക


പ്യോങ്യാങ്: യു. എസ് സൈനിക താവളമായ ഗുവാം ദ്വീപ് ആക്രമിക്കാനുള്ള കിം ജോങ് ഉന്നിന്‍റെ ഉത്തരവിനു കാത്തിരിക്കുകയാണെന്ന് ഉത്തരകൊറിയൻ സൈന്യം. ഒന്നര ലക്ഷം അമേരിക്കന്‍ പൗരന്‍മാരാണ് ഗുവാം സൈനിക താവളത്തിലുള്ളത്. ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്‍ കൈ ഞൊടിച്ചാല്‍ അമേരിക്കന്‍ സൈനിക കേന്ദ്രമായ ഗുവാമിലേക്ക് നാലു മിസൈലുകൾ പറന്നെത്തുമെന്നാണ് സൈന്യം പറയുന്നത്.

ചര്‍ച്ചകള്‍ക്കു സാധ്യതയുണ്ടെന്നും ആയുധമെടുക്കരുതെന്നും അമേരിക്കന്‍ പൗരന്‍മാരെ തൊട്ടാല്‍ ഉത്തരകൊറിയയെ ഇല്ലാതാക്കുമെന്നും യു. എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറ‍ഞ്ഞു. തദ്ദേശീയമായി നിർമിച്ച മധ്യ, ദീർഘദൂര മിസൈലുകളാണ് ഉത്തരകൊറിയയുടെ പക്കലുള്ള ഹ്വാസോങ് 12. ആണവ പോർമുകൾ വഹിക്കാവുന്നതാണ് ഈ മിസൈൽ.

0Shares