യുവതിയുടെ വ്യാജ നഗ്‌നചിത്രം പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവായ പൂവച്ചല്‍ സ്വദേശി അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing യുവതിയുടെ വ്യാജ നഗ്‌നചിത്രം പ്രചരിപ്പിച്ചു; കോണ്‍ഗ്രസ് നേതാവായ പൂവച്ചല്‍ സ്വദേശി അറസ്റ്റില്‍

കൊച്ചി: യുവതിയുടെ വ്യാജ നഗ്‌നചിത്രം പ്രചരിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവായ പൂവച്ചല്‍ സ്വദേശി അറസ്റ്റില്‍. കോണ്‍ഗ്രസ് നേതാവും സാംസ്‌കാരിക സംഘടനയായ വിചാരവേദി ജില്ലാ ചെയര്‍മാനുമായ പൂവച്ചല്‍ ഇര്‍ഷാദിനെയാണ് എറണാകുളം പനങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി. ജയന്‍ അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി 11ന് കുറ്റിച്ചല്‍ കള്ളോട്ടുള്ള ഒരു വീട്ടില്‍ മദ്യപിച്ചുകൊണ്ടിരിക്കുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ എറണാകുളത്തുനിന്ന് എത്തിയ പോലീസാണ് ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി തരൂര്‍, അടൂര്‍ പ്രകാശ് എന്നിവരുടെ പ്രചാരണത്തില്‍ ഇയാള്‍ മുന്‍നിരയിലുണ്ടായിരുന്നു. 2017ലാണ് സംഭവം കേസിനാസ്പദമായ സംഭവം. ഭര്‍ത്താവില്ലാത്ത യുവതിയുമായി ചങ്ങാത്തം കൂടിയ ഇര്‍ഷാദ് എറണാകുളത്ത് അവര്‍ക്കൊപ്പം താമസിച്ചു. കുറേ കാലം കഴിഞ്ഞപ്പോള്‍ ഇയാള്‍ മുങ്ങി. അതിന് ശേഷം ഒരു നമ്പറില്‍നിന്ന് ഇവരുടെ ഫോട്ടോയും മറ്റൊരു സ്ത്രീയുടെ നഗ്‌ന ഫോട്ടോയും ചേര്‍ത്ത് മോര്‍ഫ് ചെയ്ത് ഭീഷണിപ്പെടുത്തി.

ഇതിന് പിന്നാലെ മറ്റൊരു യുവാവിനെയും യുവതിയേയും ഉള്‍പ്പെടുത്തി പുതിയ കഥയുണ്ടാക്കി മെസേജ് അയച്ചു. അതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പനങ്ങാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ നമ്പറിന്‍റെ ഉടമ ഇര്‍ഷാദാണെന്ന് കണ്ടെത്തുകയായിരുന്നു.

പൂവച്ചല്‍ ആലമുക്ക് സ്വദേശിയാണ് ഇര്‍ഷാദ്. രണ്ട് മാസം മുമ്പ് പഞ്ചായത്ത് അംഗം ജി. ഒ. ഷാജിയുടെ വീട് തകര്‍ത്ത കേസില്‍ പ്രതിയാണ് ഇയാള്‍. എറണാകുളം ജെ.എഫ്‌.സി.എം കോടതി 8ല്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

0Shares