ആസാം: ബ്രഹ്മപുത്രയില്‍ ബോട്ടുമുങ്ങി രണ്ടു പേര്‍ മരിച്ചു. ഗുവാഹത്തിക്കു സമീപം ബ്രഹ്മപുത്രയിലാണ് അപകടം ഉണ്ടായത്. 26 പേരെ കാണാതായി. നാല്‍പതിലധികം യാത്രക്കാരുമായി പോയ ബോട്ടാണു നദിയില്‍ മുങ്ങിയത്. തീരത്തിന് 200 മീറ്റര്‍ അകലെവച്ചാണ് ബോട്ടു മുങ്ങിത്താഴ്ന്നതെന്നാണു വിവരം. ബോട്ടു യാത്രികരിലേറെയും വിദ്യാര്‍ഥികളാണെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നദിയില്‍ നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള തൂണിലിടിച്ചാണ് അപകടം.
ഇതോടെ ബോട്ട് രണ്ടായി പിളര്‍ന്നു മുങ്ങുകയായിരുന്നു. യാത്രക്കാരില്‍ ചിലര്‍ നീന്തി രക്ഷപ്പെട്ടു. ആകെ 22 പേര്‍ക്കാണു ടിക്കറ്റ് നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബോട്ടിനുള്ളില്‍ അതിലേറെ ആളുകളുണ്ടായിരുന്നതായി രക്ഷപ്പെട്ട യാത്രക്കാര്‍ വെളിപ്പെടുത്തി. സംസ്ഥാന ദുരന്ത നിവാരണ വിഭാഗത്തിന്റെ 25 പേരുള്‍പ്പെടുന്ന സംഘം അപകടത്തിനു തൊട്ടുപിന്നാലെ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ബോട്ടിനുള്ളില്‍ പത്തോളം ഇരുചക്ര വാഹനങ്ങളുമുണ്ടായിരുന്നു. അസം ഇന്‍ലന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്മെന്റിന്റെ അനുമതിയോടെ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ യാത്രാബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
യാത്രക്കാരുമായി പോയ ബോട്ടുമുങ്ങി രണ്ടു പേര്‍ മരിച്ചു