
പുതിയ കാമുകനെ കിട്ടുമ്പോള്‍ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവരെ കാത്തിരിക്കുന്നത് ജയില്‍. കണ്ണൂര്‍ ജില്ലയിലാണ് ഇത്തരത്തില്‍ ഒരു ശിക്ഷ കാത്തിരിക്കുന്നത്. ജില്ലയില്‍ മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വർദ്ധിച്ച സാഹചര്യത്തിലാണ് ഉപേക്ഷിക്കപ്പെടുന്ന മക്കളുടെ സംരക്ഷണത്തിനായി നിയമം കർശനമാക്കാനുള്ള തീരുമാനമായത്.

ഉപേക്ഷിക്കപ്പെടുന്ന കുട്ടികള്‍ ഒറ്റപ്പെടുമെന്നതിനാല്‍ അവരുടെ സംരക്ഷണത്തിനാണ് പോലീസിന്റെ ഈ ഇടപെടൽ. കണ്ണൂര്‍ ജില്ലാ ജഡ്ജിയും പോലീസുദ്യോഗസ്ഥരും ചേർന്നുള്ള യോഗത്തിലാണ് നടപടിക്ക് തീരുമാനം. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം, ഒളിച്ചോട്ടക്കാർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.
