മോദി അല്പത്തത്തിന്റെ ആള്‍രൂപം – പിണറായി.

  • Post category:news
  • Reading time:1 min read
You are currently viewing മോദി അല്പത്തത്തിന്റെ ആള്‍രൂപം – പിണറായി.

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തങ്ങള്‍ക്ക് ഇഷ്ടപെടാത്ത അഭിപ്രായം പ്രകടിപ്പിക്കുന്നവരോട് രാജ്യം വിട്ടുപോകാന്‍ പറയാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് എന്താണ് അവകാശമെന്ന് മുഖ്യമന്ത്രി ചോദിച്ചു. നരേന്ദ്ര മോദിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ കണ്ടാണ് കേരളത്തിലെ ബി.ജെ.പിക്കാര്‍ എം.ടിയേയും കമലിനേയും മറ്റും ആക്ഷേപിക്കുന്നത്. ഇവിടെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ട്. അത് മനസ്സിലാക്കാതെ ആര്‍എസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പോസ്റ്റില്‍ പറഞ്ഞു.

 

 

ബി.ജെ.പിയില്‍ നേരെ ചൊവ്വേ അഭിപ്രായം പറയുന്നവരുണ്ട് എന്നതാണ് സി.കെ പത്മനാഭന്റെ പരാമര്‍ശം സാക്ഷ്യപ്പെടുത്തുന്നത്. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രംമാറ്റി പകരം മോദിയെ പ്രതിഷ്ഠിച്ചത് അല്പത്തത്തിന്റെ അങ്ങേയറ്റമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസിനെ പിന്തുണയ്ക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി അണിനിരക്കണമെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു.

0Shares