മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ജനുവരി 23 ലേക്ക് മാറ്റി

  • Post category:news
  • Reading time:1 min read
You are currently viewing മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ജനുവരി 23 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പുള്ള മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത മാസം 23-ലേക്കു മാറ്റി. വിശദമായ വാദം പറയണമെന്ന ദിലീപിന്റെ ആവശ്യം പരിഗണിച്ചാണു ഹര്‍ജി മാറ്റിയത്. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടിമുതലാണോയെന്നത് വിശദമായി ഇന്നു പരിശോധിക്കാമെന്നു ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെമ്മറി കാര്‍ഡ് തെളിവു നിയമപ്രകാരം രേഖയുടെ ഗണത്തില്‍ പെടുന്നതാണെന്നും ക്രിമിനല്‍ നടപടി ചട്ടപ്രകാരം അതിന്റെ പകര്‍പ്പിന് ഹര്‍ജിക്കാരന് അവകാശമുണ്ടെന്നും ദിലിപീനു വേണ്ടി മുകുള്‍ റോഹത്ഗി കോടതിയെ അറിയിച്ചിരുന്നു. മെമ്മറി കാര്‍ഡ് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം രേഖയാണെന്നും അതിന്റെ പകര്‍പ്പ് ലഭിക്കാന്‍ എതിര്‍കക്ഷിക്ക് അവകാശമുണ്ടെന്നും ദിലിപീനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹത്ഗി വാദിച്ചിരുന്നു. എന്നാല്‍ മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണെന്നും അതു നല്‍കാനാകില്ലെന്നുമുള്ള എതിര്‍ വാദമാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ ഹരേന്‍ പി.റാവല്‍ ഉന്നയിച്ചത്.

0Shares