മൂത്രം കുടിപ്പിക്കല്‍; പ്രാണികളെ തീറ്റിക്കല്‍; ജോലി ചെയ്തു തീര്‍ക്കാന്‍ വൈകിയതിന് ജീവനക്കാര്‍ക്ക് നല്‍കുന്ന ശിക്ഷ ഇതാണ്

  • Post category:news
  • Reading time:1 min read
You are currently viewing മൂത്രം കുടിപ്പിക്കല്‍; പ്രാണികളെ തീറ്റിക്കല്‍; ജോലി ചെയ്തു തീര്‍ക്കാന്‍ വൈകിയതിന് ജീവനക്കാര്‍ക്ക് നല്‍കുന്ന ശിക്ഷ ഇതാണ്

ബെയ്ജിംഗ്: ചൈനയിലെ ഒരു കമ്പനിയില്‍ നിശ്ചിത സമയത്തിനുള്ളില്‍ ജോലി പൂര്‍ത്തിയാക്കാത്ത ജീവനക്കാരെകൊണ്ട് ഉദ്യോഗസ്ഥര്‍ മൂത്രം കുടിപ്പിക്കുന്നതായി പരാതി. വീട് നവീകരണവുമായി ബന്ധപ്പെട്ട് ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കമ്പനി അധികൃതര്‍ ടോയ്ലറ്റിലെ മൂത്രം കുടിപ്പിക്കുകയോ, പാറ്റയെ തിന്നാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ ബെല്‍റ്റ് ഉപയോഗിച്ചുള്ള മര്‍ദ്ദനത്തിന് ഇരയാക്കുകയോ ചെയ്യുമെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. പറഞ്ഞസമയത്തിനുള്ളില്‍ ജോലി തീര്‍ത്തില്ലെങ്കില്‍ ഇതുമാത്രമല്ല ശിക്ഷ. തല മൊട്ടയടിപ്പിക്കുക, ടോയ്ലറ്റിലെ വെള്ളം കുടിപ്പിക്കുക, മാസ ശമ്പളം കുറയ്ക്കുക എന്നിങ്ങനെയുള്ള ശിക്ഷാവിധികളും കമ്പനി നടപ്പിലാക്കാറുണ്ട്.

https://www.youtube.com/watch?v=-iYRfPRiHVU&feature=youtu.be&fbclid=IwAR26C83A-JSETpgomlH7JNXK8x97Wr9vCuHm1N-Rj971N-zBhtevNVBi0Ho

കമ്പനിയിലെ മറ്റ് ജീവനക്കാരുടെ മുന്നില്‍വച്ചാണ് ശിക്ഷ നടപ്പിലാക്കുക. ഇത് കൂടാതെ ജോലി സമയത്ത് ലോതര്‍ ഷൂസ് ധരിക്കാതെ എത്തുന്ന ജോലിക്കാരും കമ്പനി സംഘടിപ്പിക്കുന്നതോ മറ്റ് യോഗങ്ങളിലോ ഔപചാരികമായ വസ്ത്രം ധരിക്കാതെ എത്തുന്ന ജോലിക്കാരും 500 രൂപ പിഴയടക്കണം. ഇത്തരത്തില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചൈനയിലെ ഗുയിഹോയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇത്രയും ദുരിതം അനുഭവിച്ചിട്ടും ഇപ്പോഴും ജീവനക്കാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. പിരിഞ്ഞ് പോകാന്‍ തയ്യാറാകുന്നില്ല. കഴിഞ്ഞ അഞ്ചുപത്ത് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ മൂന്ന് മാനേജര്‍മാരാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്.

0Shares