മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ക്ക് എസ്.ടി.യു മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി

  • Post category:local news
  • Reading time:1 min read
You are currently viewing മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ക്ക് എസ്.ടി.യു മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി

മഞ്ചേശ്വരം: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തൊഴിലാളി വിഭാഗത്തിന്റെ പ്രതീക്ഷയായി എസ്.ടി.യു വളര്‍ന്നിരിക്കുകയാണെന്ന് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ. മുസ്്ലിം ലീഗ് ജില്ലാ ഭാരവാഹികള്‍ക്ക് എസ്.ടി.യു മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ റഹ്്മാന്‍ ഹാജിവളപ്പ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. മുസ്്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍, സെക്രട്ടറിമാരായ അസീസ് മരിക്കെ, വി.പി അബ്ദുല്‍ ഖാദര്‍, മൂസാ ബി ചെര്‍ക്കള, മത്സ്യതൊഴിലാളി സഹകരണ സംഘം ഭരണ സമിതി അംഗങ്ങളായ എസ്. അബ്ദുല്‍ ഖാദര്‍, കെ.എം.കെ അബ്ദുല്‍ റഹ്്മാന്‍ ഹാജി, കെ. പള്ളിക്കുഞ്ഞി, എം. ഹമീദ് എന്നിവര്‍ക്ക് സ്വീകരണം നല്‍കി. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്റഫ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ്, ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ഷരീഫ് കൊടവഞ്ചി, വൈസ് പ്രസിഡണ്ട് അബ്ദുല്‍ റഹ്്മാന്‍ ബന്തിയോട്, സെക്രട്ടറിമാരായ ഉമ്മര്‍ അപ്പോളൊ, മുത്തലിബ് പാറക്കെട്ട്, എ.കെ ആരിഫ്, അസീസ് കളത്തൂര്‍, എസ്.എം സത്താര്‍, എം.ബി യൂസഫ്, ഷുക്കൂര്‍ ഹാജി, മുംതാസ് സമീറ, ആയിഷത്ത് താഹിറ, അസീസ് ഹാജി, ഷാഹുല്‍ ഹമീദ് ബന്തിയോട്, ബി.പി മുഹമ്മദ്, ബി.എം അഷ്റഫ്, ബി.എം മുസ്തഫ, ഹസന്‍ കുഞ്ഞി പാത്തൂര്‍, ഇര്‍ഷാദ് മൊഗ്രാല്‍ പ്രസംഗിച്ചു.

0Shares