മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാം; വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്; കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍

  • Post category:news
  • Reading time:1 min read
You are currently viewing മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാം; വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണ്; കേന്ദ്ര മന്ത്രി പീയുഷ് ഗോയല്‍

ദില്ലി: മുസ്ലീം സ്ത്രീകള്‍ക്ക് ഇഷ്ട വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതായും അതിൽ സർക്കാർ ഇടപെടരുതെന്നും ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ പീയുഷ് ഗോയല്‍. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും മതാചാരങ്ങള്‍ വിലക്കരുതെന്നും അദ്ദേഹം പറഞ്ഞു. വസ്ത്രധാരണം അവരവരുടെ സ്വതന്ത്രമാണ് അതിൽ ആരും ഇടപെടരുത് ഇതാണ് ബി.ജെ.പിയുടെ നിലപാടെന്നും എം.ഇ.എസ് ബുര്‍ഖ വിവാദത്തോട് പ്രതികരിച്ചുകൊണ്ട് ഗോയല്‍ പറഞ്ഞു.

അടുത്ത അധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച്‌ കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്നാണ് എം.ഇ.എസ് പ്രസിഡണ്ട് ഡോ. കെ.പി ഫസല്‍ ഗഫൂര്‍ വ്യക്തമാക്കിയത്. ഇതിനെതിരെ ഒരു വിഭാഗം മുസ്ലിം സംഘടനകൾ രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് വിഷയം വിവാദമായത്.

0Shares