മുള്ള് ആയുധമാക്കിയ മുള്ളന്‍പന്നി തോല്‍പ്പിച്ചത് പുള്ളിപ്പുലിയെ!

  • Post category:news
  • Reading time:1 min read
You are currently viewing മുള്ള് ആയുധമാക്കിയ മുള്ളന്‍പന്നി തോല്‍പ്പിച്ചത് പുള്ളിപ്പുലിയെ!

ആഫ്രിക്ക: മുള്ളന്‍ പന്നികളെ സാധാരണ മൃഗങ്ങളൊന്നും ആഹാരമാക്കാറില്ല എന്നാല്‍ ഇങ്ങനൊരു സാഹസത്തിനു മുതിര്‍ന്ന പുള്ളിപ്പുലിയെ തുരത്തുന്ന മുള്ളന്‍ പന്നിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. പാര്‍ക്കിനു നടുവിലൂടെ കടന്നുപോകുന്ന റോഡിന്റെ സൈഡിലായി പതുങ്ങിയിരിക്കുന്ന പുള്ളിപ്പുലി റോഡിനടിയിലുള്ള ടണലിലൂടെ ഇറങ്ങിവരുന്ന രണ്ട് മുള്ളന്‍പന്നികളെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ മുള്ളന്‍ പന്നികളില്‍ ഒരെണ്ണം തിരിച്ചും പുള്ളിപ്പുലിയെ ആക്രമിക്കുകയായിരുന്നു.

 

തന്നെ തിരിച്ച് ആക്രമിച്ച ശേഷം റോഡിന്റെ മറുവശത്തേക്കോടിയ മുള്ളന്‍പന്നിയെ പുള്ളിപ്പുലി വീണ്ടും പിന്തുടര്‍ന്നു. മുള്ളന്‍ പന്നിയെ ടണലില്‍ കയറാതിരിക്കാന്‍ പുള്ളിപ്പുലി പഠിച്ചപണി പതിനെട്ടും പയറ്റിയെങ്കിലും അതിവിദഗ്ദ്ധമായി പുള്ളിപ്പുലിയെ തോല്‍പ്പിച്ച് മുള്ളന്‍ പന്നി ടണലിനുള്ളില്‍ കയറി രക്ഷപെട്ടു. ആഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം നടന്നത്. അലിസണ്‍ ജക്കാ എന്ന വിനോദസഞ്ചാരിയാണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

0Shares