മുള്ളേരിയ: മുള്ളേരിയ റോട്ടറി ക്ലബ്ബിന്റെയും മുള്ളേരിയ സിറ്റി ജ്വല്ലറിയും സഹകരണത്തോടെ മുള്ളേരിയ ടൗണില്‍ നിര്‍മിച്ച ബസ് വെയ്റ്റിംഗ് സ്റ്റേഷന്‍ തുറന്നു. കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ജി ഉദ്ഘാടനം ചെയ്തു. ഗോപാല്‍ കരിമ്പുവളപ്പ് അധ്യക്ഷനായി. ടൗണില്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കിയ ഡി.വൈ.എസ്.പി. എം.വി സുകുമാരനെ ചടങ്ങില്‍ ആദരിച്ചു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ് വിതരണവും നടന്നു. തയ്ക്കൊണ്ടോ സ്റ്റേറ്റ് വിന്നര്‍ ആയ അര്‍ജുനനെ അനുമോദിച്ചു.
അനില്‍കുമാര്‍ എം വി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡോ.ഹരികൃഷ്ണന്‍ നമ്പ്യാര്‍, ജെയ്‌സണ്‍ ജേക്കപ്പ് മോഹനന്‍ കടകം, എ.കെ ശങ്കര്‍, ദാമോദരന്‍ ബെല്ലിഗേ, ബാലകൃഷ്ണ റായ്, മണികണ്ഠന്‍ കമ്പികനീ, ദേവദാസ് സംസാരിച്ചു. പ്രസാദ് കെ മലനട സ്വാഗതവും സതീശന്‍ ഇടവേലി നന്ദിയും പറഞ്ഞു.
മുള്ളേരിയ ടൗണില്‍ റോട്ടറി ക്ലബ് നിര്‍മിച്ച ബസ് വെയ്റ്റിംഗ് സ്റ്റേഷന്‍ തുറന്നു