മുള്ളന്‍ പന്നിയെ വിഴുങ്ങാന്‍ പോയ പെരുമ്പാമ്പിന് സംഭവിച്ചത്…

  • Post category:news
  • Reading time:1 min read
You are currently viewing മുള്ളന്‍ പന്നിയെ വിഴുങ്ങാന്‍ പോയ പെരുമ്പാമ്പിന് സംഭവിച്ചത്…

ബ്രസീല്‍: ശശീരം നിറയെ മുള്ളുള്ളതിനാല്‍ മുള്ളന്‍ പന്നിയെ ആഹാരമാക്കാന്‍ സാധാരണയായി ഏതൊരു മൃഗവും ശ്രമിക്കാറില്ല. എന്നാല്‍ ആ ചരിത്രം മാറ്റിക്കുറിക്കാന്‍ ശ്രമിച്ച പെരുമ്പാമ്പിന് കിട്ടിയത് എട്ടിന്റെ പണി. മുള്ളന്‍ പന്നിയെ വരിഞ്ഞ് മുറുക്കി ഭക്ഷണമാക്കാന്‍ ശ്രമിച്ച പെരുമ്പാമ്പിന്റെ ദേഹത്ത് മുഴുവന്‍ മുള്ളുകള്‍ തറഞ്ഞു കയറിയിരിക്കുകയാണ്.

മുള്ളുകള്‍ തറഞ്ഞ് കയറി വേദന സഹിക്കാന്‍ പറ്റാതെ കിടന്ന് പുളയുന്നതാണ് വീഡിയോയില്‍ ഉള്ളത്. പെരുമ്പാമ്പിനെ കണ്ട് സമീപത്തുള്ള പട്ടി കുരച്ചതോടെ കക്ഷിക്ക് നില്‍ക്ക കള്ളിയില്ലാതായി. ഏതായാലും ചെകുത്താനും കടലിനും നടുക്കായ അവസ്ഥയിലായി ആ പാവം പാമ്പ്.

https://www.youtube.com/watch?v=RBPyf1a5A7I

0Shares