മുന്‍ വൈരാഗ്യം: വാക്കു തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing മുന്‍ വൈരാഗ്യം: വാക്കു തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു.

ആലപ്പുഴ: വാക്കു തര്‍ക്കത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഹരിപ്പാട് കരുവാറ്റ തുണ്ടുകുളത്തില്‍ വീട്ടില്‍ ഉത്തമന്റെ മകന്‍ ഉല്ലാസാണ് (28) മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ സന്ദീപ് (20)എന്ന യുവാവിനെ അറസ്റ്റു ചെയ്തു. കഴിഞ്ഞ 24 നായിരുന്നു ഉല്ലാസിന്‌ കുത്തേറ്റത്.

 

മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് വാക്കു തര്‍ക്കം ഉണ്ടാവുകയും അടിപിടിക്കിടെ സന്ദീപ് കത്തി ഉപയോഗിച്ച് ഉല്ലാസിന്റെ നെഞ്ചിലും കൈക്കുമായി കുത്തുകയും
തുടര്‍ന്ന് ഉല്ലാസിന്റെ സ്‌കൂട്ടറില്‍ സന്ദീപ് പോലീസ്‌റ്റേഷനില്‍ ചെന്ന് ഹാജരാവുകയായിരുന്നു. ഇരുപത്തഞ്ചോളം കുത്തുകളേറ്റ ഉല്ലാസിനെ സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ വൈകിട്ടോടെയായിരുന്നു ഉല്ലാസ് മരിച്ചത്.

0Shares