മുത്വലാഖ് ഭരണഘടനാ വിരുദ്ധം; മുസ്ലിം വിവാഹ മോചനത്തിന് പുതിയ നിയമം വേണമെന്നും സുപ്രീം കോടതി; ഇനിയുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നയത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing മുത്വലാഖ് ഭരണഘടനാ വിരുദ്ധം; മുസ്ലിം വിവാഹ മോചനത്തിന് പുതിയ നിയമം വേണമെന്നും സുപ്രീം കോടതി; ഇനിയുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ നയത്തില്‍

 

ന്യൂഡല്‍ഹി: മുത്വലാഖ് ഭരണഘടനാ വിരുദ്ധം എന്ന് സുപ്രീം കോടതി. മുത്വലാഖ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപെട്ടുള്ള ഹര്‍ജികളില്‍ ഭരണഘടന ബഞ്ച്‌ വിധിപറയുകയായിരുന്നു. വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ മുത്വലാക്കില്‍ ഇടപെടുന്നില്ല എന്ന് പറഞ്ഞ കോടതി, മുസ്ലിം വിവാഹ മോചനത്തിനായി ആറു മാസത്തിനുള്ളില്‍ പാര്ലമെന്റ്റ് പുതിയ നിയമം കൊണ്ടുവരണം എന്നും നിരീക്ഷിച്ചു. അഞ്ച് ജഡ്ജിമാരില്‍ മൂന്ന് പേര്‍ മുത്വലാഖ് ഭരണ ഘടനാ വിരുദ്ധം എന്ന് നിരീക്ഷിക്കുകയായിരുന്നു.

 

അതായത്, ഇനി തീരുമാനം കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തെ എങ്ങിനെ കൈകാര്യം ചെയ്യും എന്നതിനെ ആശ്രയിച്ചാണ്.  മുത്വലാഖ് നിരോധിക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്.  മുസ്‌ലിം സ്ത്രീകളുടെ മൗലീകാവകാശം, വ്യക്തിസ്വാതന്ത്ര്യം, ലിംഗ സമത്വം എന്നിവയിന്മേലുള്ള വാദങ്ങള്‍ പരിശോധിച്ചശേഷമാണ് വിധി. ഭരണഘടനയുടെ 14-ാം അനുച്ഛേദ പ്രകാരം ആരാധനയ്ക്കും വിശ്വാസത്തിനുമുള്ള സ്വാതന്ത്ര്യത്തിനു കീഴില്‍ വരുന്നതാണോ വ്യക്തിനിയമങ്ങള്‍? മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്ക്കു ഭരണഘടനാ സാധുതയുണ്ടോ? തുല്യതയ്ക്കുള്ള അവകാശം, ജീവിക്കാനുള്ള അവകാശം എന്നിവ ലംഘിക്കപ്പെടുന്നുണ്ടോ എന്നീ കാര്യങ്ങള്‍ വിലയിരുത്തിയാണ് സുപീംകോടതി നിരീക്ഷണം. മുത്തലാഖിന്‍റെ വിവാഹത്തിന് ആറുമാസത്തെ സ്റ്റേ യും കോടതി ഉളവാക്കി.

 

മുത്വലാഖ്‌ നീചവും അനഭിലഷണീയവുമായ വിവാഹമോചന രീതിയാണെന്ന്‌ വാദത്തിനിടെ ബഞ്ച്‌ നിരീക്ഷിച്ചിരുന്നു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റി​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചാ​ണ്​ വി​ധി പ്ര​ഖ്യാ​പി​ച്ചത്. മുത്തലാഖിനെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും വാദങ്ങള്‍ അവതരിപ്പിക്കാന്‍ മൂന്ന് ദിവസങ്ങള്‍ വീതം സുപ്രീം കോടതി സമയം നൽകിയിരുന്നു. ഒഴിച്ചുകൂടാനാകാത്ത സാഹചര്യത്തില്‍ മാത്രമേ മുത്തലാഖ് ചൊല്ലി വിവാഹമോചനം നടത്താവൂ എന്നു വിവാഹ ഉടമ്പടി സമയത്തു പുരുഷന്‍മാരെ ഉപദേശിക്കാന്‍ പണ്ഡിതര്‍ക്കു കര്‍ശന നിര്‍ദേശം നല്‍കുമെന്നും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കോടതിയിൽ പറഞ്ഞിരുന്നു.

0Shares