മുത്തശ്ശിയുടെ കയ്യില്‍ നിന്നും രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ വീണു: 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ പെണ്‍കുട്ടി മുങ്ങിത്താഴുമ്പോള്‍ രക്ഷക്കായി എത്തിയത് പതിനാറുകാരന്‍.

  • Post category:news
  • Reading time:1 min read
You are currently viewing മുത്തശ്ശിയുടെ കയ്യില്‍ നിന്നും രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ വീണു: 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ പെണ്‍കുട്ടി മുങ്ങിത്താഴുമ്പോള്‍ രക്ഷക്കായി എത്തിയത് പതിനാറുകാരന്‍.

തിരുവനന്തപുരം: മുത്തശ്ശിയുടെ കയ്യില്‍ നിന്നും രണ്ടു വയസ്സുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ വീണു. ആറ്റിങ്ങലിലാണ് സംഭവം. അനാമികയാണ് കിണറ്റില്‍ വീണത്. ഉടന്‍ തന്നെ 16കാരന്‍ കിണറ്റിലിറങ്ങി കുഞ്ഞിനെ രക്ഷിച്ചു. അനാമികയെ പിതൃസഹോദരന്‍ ആറ്റിങ്ങല്‍ കോരാണി കുറക്കട മരങ്ങാട്ട് ശ്രുതിലയം വീട്ടിലെ സുരേഷ് കുമാറിന്റെ മകന്‍ ശ്രീറാമാണ് കുഞ്ഞിനെ രക്ഷിച്ചത്. കുഞ്ഞു കിണറ്റില്‍ വീണതോടെ കയറില്‍ തൂങ്ങി ശ്രീറാം കിണറ്റില്‍ ഇറങ്ങി. 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ നിന്നാണ് അത്ഭുതകരമായി കുഞ്ഞിനെ ശ്രീറാം രക്ഷിച്ചത്.

പതിനഞ്ച് റിംഗ് ഇറക്കിയിട്ടുള്ള കിണറ്റില്‍ മൂന്ന് റിംഗോളം വെള്ളമുണ്ടായിരുന്നു. മുത്തശ്ശിയുടെ നിലവിളി കേട്ട് കിണറ്റിനടുത്തേക്ക് ശ്രീറാം ഓടിയെത്തിയപ്പോള്‍ കുഞ്ഞ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ കയര്‍ എടുത്തു കൊണ്ടു വന്നു തൂണില്‍ കെട്ടി കിണറ്റില്‍ ഇറങ്ങി. കുഞ്ഞിനെ എടുത്തുയര്‍ത്തി കയറില്‍ പിടിച്ചു നിന്നു. ഇതിനകം നാട്ടുകാരും അയല്‍ക്കാരുമെല്ലാമെത്തി കുട്ടികളെ കരയ്‌ക്കെത്തിക്കുകയായിരുന്നു. അപകടത്തില്‍ ദേഹത്തും തലയിലും പരിക്കേറ്റ അനാമികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല. തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ശ്രീറാം.

0Shares