
സുപ്രീം കോടതിയിൽ നിന്നും അടുത്തമാസം 17നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. തനിക്ക് ശേഷം തല്‍സ്ഥാനത്തേക്ക് നിയമിതനാവേണ്ട ആളെക്കൂടി ശുപാര്‍ശ ചെയ്തിരിക്കുകയാണ് ഗൊഗോയ്. മുതിര്‍ന്ന ജഡ്ജി ശരത് അരവിന്ദ് ബോബ്ഡെ തന്റെ പിന്മുറക്കാരനാവട്ടെ എന്നാണ് ഗൊഗോയ് കേന്ദ്രത്തിനെഴുതിയ കത്തില്‍ സൂചിപ്പിക്കുന്നത്. മാത്രമല്ല, രാജ്യത്തിന്റെഅടുത്ത ചീഫ് ജസ്റ്റിസായി ബോബ്ഡെയെ നിയമിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നും ഗൊഗോയ് കത്തില്‍ പറയുന്നു.

ഇന്ത്യയുടെ 46ാം ചീഫ് ജസ്റ്റിസായി 2018 ഒക്ടോബര്‍ 17നാണ് ഗൊഗോയ് നിയമിതനായത്. നിലവില്‍ ഗൊഗോയ്ക്ക് ശേഷം ചീഫ് ജസ്റ്റിസാകാന്‍ യോഗ്യതയുള്ള രണ്ടാമത്തെ ആളാണ് ബോബ്ഡെ. മധ്യപ്രദേശ് ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസുമാണ് അദ്ദേഹം.
