ബംഗലൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ സി.കെ ജാഫര്‍ ഷെരീഫ് എന്ന ചല്ലക്കരേ കരീം ജാഫര്‍ ഷെരീഫ് അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബംഗലൂരുവില്‍ ചികിത്സയില്‍ ആയിരുന്നു.
കാറില്‍ കയറുന്നതിനിടെ കുഴഞ്ഞുവീണതിനെത്തുടര്‍ന്ന് ഏതാനും ദിവസം മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നരസിംഹ റാവു മന്ത്രിസഭയില്‍ റെയില്‍വേ മന്ത്രി ആയിരുന്നു അദ്ദേഹം. ഏഴ് തവണ ലോക്‌സഭയിലെത്തിയ ജാഫര്‍ ഷെരീഫ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ലിംഗായത് നേതാവുമായിരുന്ന നിജലിംഗപ്പയ്‌ക്കൊപ്പമാണ്.
അന്ന് കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഇന്ദിരാഗാന്ധിയ്‌ക്കൊപ്പമായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ റെയില്‍ നെറ്റ്‌വര്‍ക്ക് വികസനത്തില്‍ പ്രധാന പങ്കുവഹിച്ചു. രാജ്യത്ത് ഗെയ്ജ് മാറ്റം ഉള്‍പ്പെടെയുള്ള റെയില്‍പാതകളുടെ നവീകരണത്തിലും നിര്‍ണായകതീരുമാനങ്ങള്‍ നടപ്പാക്കിയ റെയില്‍വേ മന്ത്രിയായിരുന്നു ജാഫര്‍ ഷെരീഫ്. എം.പി ഫണ്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ തുക ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. 1923 നവംബര്‍ മൂന്നിന് ആയിരുന്നു ജനിച്ചത്. ചിത്രദുര്‍ഗയിലെ ചല്ലക്കരയാണ് സ്വദേശം. പരേതയായ അമീന ബീവിയാണ് ഭാര്യ. കാദര്‍ നവാസ് ഷെരീഫ്, അബ്ദുല്‍ കരീം എന്നിവര്‍ മക്കളാണ്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായിരുന്ന ജാഫര്‍ ഷെരീഫ് അന്തരിച്ചു