മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.ബി.സി ഗ്രുപ്പ് 10 ലക്ഷം രൂപ കൈമാറി

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.ബി.സി ഗ്രുപ്പ് 10 ലക്ഷം രൂപ കൈമാറി

കണ്ണൂര്‍: മഹാ പ്രളയം മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധിപേരാണ് സഹായം നല്‍കുന്നത്. ഇതിന് പുറമെ ഒട്ടനവധിപേര്‍ സാധന സാമഗ്രികളുമായി ക്യാമ്പുകളിലേക്കും സഹായമെത്തിക്കുന്നു. ഈ സഹായപ്രവാഹത്തോടപ്പം കെട്ടിട നിര്‍മാണ സാധനങ്ങളുടെ വിതരണക്കാരായ എ.ബി.സി ഗ്രൂപ്പും ഭാഗമായി.

10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.ബി.സി ഗ്രുപ്പ് നല്‍കിയത്.ഇതിന്റെ ചെക്ക് വ്യവസായ മന്ത്രി ഇ.പി ജയരാജന് എ.ബി.സി ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് മദനി കൈമാറി. ജെയിംസ് മാത്യു എം.എല്‍.എ, ശ്രീമതി ടീച്ചര്‍ എം.പി, എ.ബി.സി ഗ്രൂപ്പ് ഡയറക്ടര്‍മാരായ ജുനൈദ് കെ.എന്‍, അബ്ദുള്‍ വഹീദ് എന്നിവര്‍ സന്നിഹരായിരുന്നു.എ.ബി.സി ഗ്രൂപ്പ് മുന്‍കയ്യെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണ സാധനങ്ങളും, പോര്‍ട്ടബ്ള്‍ ടോയ്ലെറ്റുകളും, വാഹന സൗകര്യങ്ങളും ആദ്യം നല്‍കിയിരുന്നു. ഈ പദ്ധതിക്ക് ജീവനക്കാര്‍ ശമ്പളത്തിന്റെ ഒരു ഭാഗവും നല്‍കിയിരുന്നു. ഇതിന് പുറമെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ എ.ബി.സി ഗ്രുപ്പ് കൈമാറിയത്.

0Shares