
കണ്ണൂര്‍: തിരൂവോണനാളില്‍ കെ.എസ്.ആര്‍.ടി.സി.ജീവനക്കാര്‍ നടത്തിയ പട്ടിണിസമരം കേരള സര്‍ക്കാറിന്റെ കണ്ണ് തുറപ്പിക്കാന്‍ ഉതുകുന്നതണെന്ന് ഐ.എന്‍.ടി.യൂ.സി. ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്‍. ട്രാന്‍സ്‌പോര്‍ട്ട് ഡമോക്രാറ്റിക്ക് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോവിന് മുന്നില്‍ തൊഴിലാളികള്‍ നടത്തിയ പട്ടിണി സമരം ഉദ്ഘാടനം ചെയ്യുകയായിരൂന്നൂ അദ്ദേഹം. രാജ്യത്തെല്ലാവര്‍ക്കൂം ബാധകമാക്കിയ ബോണസ്സ് നിയമം കെ.എസ്.ആര്‍.ടി.സിയില്‍ ബാധകമല്ലാത്തതിന് എന്തു കാരണമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

എല്ലാവര്‍ക്കൂം മിനിമം ബോണ്‍സ്സ് 7000 രൂപ നല്‍കുമ്പോള്‍ കെ.എസ്.ആര്‍. ടി.സിയില്‍ 3500 രൂപയേ അനുവദിക്കു. ഇതെന്തടിസ്ഥാനത്തിലാണെന്ന് കെ.എസ്.ആര്‍.ടി.സി യിലെ സി.ഐ.ടി.യു സംഘടനാ നേതാക്കള്‍ വിശദീകരിക്കാമോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഐ.എന്‍.ടി.യൂ.സി പ്രസിഡന്റ് എ.എന്‍. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.സൂര്യദാസ്, ബേബി ആന്റ്ണി എന്നിവര്‍ പ്രസംഗിച്ചു. സമാപന ചടങ്ങ് നാരങ്ങ നീര് നല്‍കി ഐ.എന്‍.ടി.യൂ.സി ജില്ലാ പ്രസിഡണ്ട് വി.വി. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
