മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ അശ്ലീല പ്രചാരണം നടത്തിയ സംഘപരിവാറുകാരനെതിരെ കേസ്

  • Post category:news
  • Reading time:1 min read
You are currently viewing മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ അശ്ലീല പ്രചാരണം നടത്തിയ സംഘപരിവാറുകാരനെതിരെ കേസ്

കൊച്ചി: സമൂഹമാധ്യമത്തിലൂടെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ അശ്ലീലപ്രചരണം നടത്തിയ സംഘപരിവാറുകാരനെതിരെ പൊലീസ് കേസെടുത്തു. ശശി മാധവ് എന്ന പേരില്‍ പ്രൊഫൈലുള്ള ഇയാള്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെതിരെ അപകീര്‍ത്തികരമായ പ്രചരണം സമൂഹമാധ്യമത്തിലൂടെ നടത്തുകയായിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജിന്റെ ആധുനികവത്കരണത്തിനായി പ്രത്യേക ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് ഒരാള്‍ സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റിന് താഴെയാണ് സംഘപരിവാറുകാരന്‍ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്.സംഭവത്തില്‍ സി.പി.ഐ.എം കണ്ടനശേരി ലോക്കല്‍ കമ്മറ്റി ഗുരുവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കി. പുത്തന്‍പുരക്കല്‍ ശശികുമാറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

0Shares