
ചേറൂർ: മിസ് കേരള മത്സര ജേതാവായ പി.ടി റോസ്മിയെ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഡോ. ബോബി ചെമ്മണൂർ ആദരിച്ചു. ചേറൂർ സെന്റ് ജോസഫ്സ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥിനിയായ പി.ടി റോസ്മിയയെ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ ഡോ. ബോബി ചെമ്മണൂർ ഉപഹാരം നല്‍കിയാണ് ആദരിച്ചത്.

ചടങ്ങിൽ ലയൺസ് ക്ലബ് ഇന്റർനാഷനലിന്റെ ഹരിത വിസ്മയം രണ്ടാം ഘട്ട നിർവ്വഹണവും നടന്നു. ജെ.സി.ഐ പ്രസിഡന്റ് എ. വർഗ്ഗീസ് പോൾ അധ്യക്ഷത വഹിച്ചു. അഡ്വ. സോമകുമാർ, രാജലക്ഷ്മി സോമകുമാർ എന്നിവരും പങ്കെടുത്തു.സ്കൂൾ പ്രിൻസിപ്പൽ വൈ.സി ലൈറ്റീസിയ സ്വാഗതം അർപ്പിച്ച ചടങ്ങില്‍ സി.എ ടോണി നന്ദി പറഞ്ഞു.
