മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; ഇടുക്കി ഹര്‍ത്താലില്‍ വ്യാപക അക്രമം

  • Post category:news
  • Reading time:1 min read
You are currently viewing മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്; ഇടുക്കി ഹര്‍ത്താലില്‍ വ്യാപക അക്രമം

ദേവികുളം: മൂന്നാര്‍ സംരക്ഷണ സമിതി ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ പരക്കെ അക്രമം. ഇടുക്കിയിലെ 10 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വിദേശ വിനോദ സഞ്ചാരികളുമായി പോയ വാഹനം തടഞ്ഞ് നിര്‍ത്തി ഹര്‍ത്താല്‍ അനുകൂലികള്‍ ഡ്രൈവറെ മര്‍ദിച്ചു . കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരെ ഭീഷണിപ്പെടുത്തിയത് മൂലം യാത്ര തുടര്‍ന്നില്ല.ദൃശ്യം പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഇന്ന് രാവിലെ ആറ് മണിക്കാണ് ഹര്‍ത്താല്‍ തുടങ്ങിയതെങ്കിലും സോഡാക്കുപ്പിയും മറ്റും റോഡില്‍ പൊട്ടിച്ചിട്ട് ഗതാഗതം തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഏതാനും കടകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ബലമായി അടപ്പിക്കുകയായിരുന്നു.

0Shares