മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം; എല്‍.സി.ഡി ടി.വി നഷ്ടപ്പെട്ടു

  • Post category:news
  • Reading time:1 min read
You are currently viewing മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം; എല്‍.സി.ഡി ടി.വി നഷ്ടപ്പെട്ടു

നോയ്ഡ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ മോഷണം. ഞായറാഴ്ചയാണ് മോഷണം നടന്നതെന്ന് പോലീസ് സ്ഥിരികരിക്കുന്നത്. വീട്ടില്‍ നിന്ന് ഒരു എല്‍.സി.ഡി ടി.വി മോഷണം പോയി.

വിക്രം സിംഗ് എന്നയാള്‍ക്ക് ധോണി വാടകയ്ക്ക് നല്‍കിയ നോയ്ഡയിലുള്ള വീട്ടില്‍ നിന്നാണ് മോഷണം പോയത്. വീട്ടില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. ഇത് ചെയ്തിരുന്നവരില്‍ ഒരാളെയാണ് കാണാതായത്. ഇയാളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്ന് പോലീസ് പറഞ്ഞു.

പായ്ക്ക് ചെയ്ത നിലയില്‍ മൂന്ന് എല്‍.സി.ഡി ടി.വികളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ ഒന്നാണ് മോഷണം പോയത്. വിക്രം സിംഗിന്‍റെ പരാതി പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വീട്ടില്‍ ജോലിക്ക് നിന്നിരുന്ന ഒരാളെ കാണാനില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

0Shares