മഹാരാഷ്ട്ര: ത്രികക്ഷി സഖ്യത്തെ പിന്തുണച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ സി.പി.എം

  • Post category:news
  • Reading time:1 min read
You are currently viewing മഹാരാഷ്ട്ര: ത്രികക്ഷി സഖ്യത്തെ പിന്തുണച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ സി.പി.എം

മഹാരാഷ്ട്രയിലെ സഖ്യത്തെ പിന്തുണച്ചെന്ന വാര്‍ത്ത നിഷേധിച്ച്‌ സി.പി.എം. ശിവസേന സര്‍ക്കാരിനെ പിന്തുണച്ച്‌ കത്തുനല്‍കിയെന്ന വാര്‍ത്ത മഹാരാഷ്ട്രയിലെ ഏക സി.പി.എം എം.എല്‍.എയായ വിനോദ് നിക്കോളെ തള്ളി. ശിവസേനയെ പിന്തുണച്ചുള്ള ഒരു കത്തും ആര്‍ക്കും നല്‍കിയിട്ടില്ല. ഗവര്‍ണറുടെ കത്തില്‍ സി.പി.എമ്മിന്‍റെ പേര് എങ്ങനെ വന്നു എന്ന് അറിയില്ലെന്നും വിനോദ് നിക്കോളെ പറഞ്ഞു.

എന്നാല്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാരിനെ എതിര്‍ക്കില്ലെന്നും നിക്കോളെ വ്യക്തമാക്കി.
സ്വകാര്യ റിസോര്‍ട്ടിലെ മീറ്റിങ്ങില്‍ സി.പി.എം പിന്തുണ അറിയിച്ചെന്ന് ബോധ്യപ്പെട്ടതായി ഗവര്‍ണര്‍ ഉദ്ധവ് താക്കറെയെ ക്ഷണിച്ചുള്ള കത്തില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ സി.പി.എം വിശദീകരണം നല്‍കിയത്.

മഹാരാഷ്ട്രയിലെ രാഷ്ട്രീയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ മറ്റ് എം.എല്‍.എമാര്‍ക്കൊപ്പം ചേരാന്‍ ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി കക്ഷികള്‍ നേരത്തെ വിനോദിനെ സമീപിച്ചിരുന്നു. എന്നാല്‍ വിനോദ് നിക്കോളെ ഇത് നിരസിക്കുകയായിരുന്നു.മഹാരാഷ്ട്രയിലെ ഏക സി.പി.എം എം.എല്‍.എയായ വിനോദ് നിക്കോളെ പാല്‍ഘര്‍ ജില്ലയിലെ ദഹനു മണ്ഡലത്തിലെ എം.എല്‍.എയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പാസ്‌കല്‍ ധനരെയെ 4,742 വോട്ടുകള്‍ക്കാണ് വിനോദ് പരാജയപ്പെടുത്തിയത്.

0Shares