തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട് : ഇന്നേവരെ കാണാത്ത ദുരന്തമാണ് ഈയിടെയായി കേരളജനത അനുഭവിച്ചത്. പ്രളയ ദുരന്തത്തില്‍നിന്നും കേരളം ഇനിയും മുക്തരായിട്ടില്ല. പലര്‍ക്കും പലതും നഷ്ടപ്പെട്ടു, ചിലര്‍ക്ക് ഇനി ജീവിക്കാന്‍ പോലും ഒന്നുമില്ലാതായി, ചിലര്‍ക്ക് ഉറ്റവരെ നഷ്ടപ്പെട്ടു. ഇങ്ങനെ പലതും നഷ്ടപ്പെട്ട് കഴിയുന്ന കേരളജനത ജാതി-മതവിവേചനമില്ലാതെ ഇന്നും ക്യാമ്പുകളിലാണ്.
അതിനിടെയാണ് കേരളം അഘോഷപൂര്‍വം വരവേല്‍ക്കുന്ന ഓണത്തിന്റെയും കടന്നുവരവ്. അവർക് ഓണമില്ല. എന്നാൽ എല്ലാം മറച്ച് വെച്ച് ഓണത്തെ കേരളം വരവേല്‍ക്കുകയും വിവിധഭാഗങ്ങളിലുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ ഓണാഘോഷം സംഘടിപ്പിക്കുകയും ചെയ്തു.
ഒട്ടുമിക്ക ക്യാമ്പുകളിലും ഓണ സാധ്യ ഒരുക്കിയിരുന്നു. ദുരിതത്തിൽ നിന്ന് മോചിക്കപ്പെട്ട് കരകയറുന്ന മലയാളിക്ക് ഈ ഓണം ഒരു പുതിയ തുടക്കമാണ്.
മഹാദുരന്തത്തിലും ഒറ്റക്കെട്ടായി കേരളം; ഒട്ടുമിക്ക ക്യാമ്പുകളിലും ഓണം ആഘോഷിച്ചു