കൊച്ചി:വിമാനത്താവളത്തിലും പരിസരപ്രദേശത്തും പ്രളയ ജലം ഉയര്‍ന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുലര്‍ച്ചെ 4 മുതല്‍ വൈകുന്നേരം 2 വരെ നീട്ടിവെക്കാന്‍ തീരുമാനം. ഇടുക്കി, ഇടമലയാര്‍ ഡാമുകള്‍ തുറന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാം കൂടി തുറന്നതോടെ പെരിയാറില്‍ ജലപ്രവാഹം വര്‍ദ്ധിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ നെടുമ്പാശ്ശേരിയിലെ വിമാനങ്ങളുടെ ആഗമനം പുലര്‍ച്ചെ 4 മുതല്‍ 7 വരെ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സ്ഥിതി മെച്ചപ്പെടാത്തതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടുമണിവരെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി വയ്ക്കാന്‍ സിയാല്‍ തീരുമാനിക്കുകയായിരുന്നു.
മഴ കനക്കുന്നു; നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു