മഴക്കെടുതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ കുപ്രചരണം: പോലീസ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

  • Post category:news
  • Reading time:1 min read
You are currently viewing മഴക്കെടുതിയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ കുപ്രചരണം: പോലീസ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

മഴക്കെടുതിയെ തുടർന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചരണം നടത്തിയതിന് സംസ്ഥാനത്ത് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ച് സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവ വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ലോകനാഥ് ബെഹ്‌റ അറിയിച്ചു.

അതേസമയം എറണാകുളം എം. പിയുടെ ഓഫീസില്‍ നിന്ന് അറിഞ്ഞത് എന്ന രീതിയില്‍ മഴയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാട്ട്‌സ് ആപ്പ് സന്ദേശം അടിസ്ഥാന രഹിതമെന്ന് ഹൈബി ഈഡന്‍ എം. പി അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി സംസാരിച്ചു എന്ന രീതിയിലാണ് വ്യാജ സന്ദേശത്തില്‍ പറയപ്പെടുന്നത്. എന്നാല്‍ ഇത് തികച്ചും അടിസ്ഥാന രഹിതമാണ്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും മഴയുമായി ബന്ധപ്പെട്ട് നിലവിലില്ല. സമയാ സമയങ്ങളില്‍ ജില്ലാ ഭരണകൂടം പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളാണ് ജനങ്ങള്‍ കണക്കിലെടുക്കേണ്ടതെന്നും ഇത്തരം വ്യാജ സന്ദേശങ്ങള്‍ ആരും പ്രചരിപ്പിക്കരുതെന്നും ഹൈബി ഈഡന്‍ എം. പി പറഞ്ഞു.

0Shares