
തിരുവനന്തപുരം: സംവിധായകന്‍ ലെനിന്‍ രാജേന്ദ്രൻ്റെ സംവിധാന സഹായിയായിരുന്ന നയന സൂര്യന്‍ മരിച്ചനിലയിൽ. മരണകാരണം വ്യക്തമല്ല. കരുനാഗപ്പിള്ളി ആലപ്പാട് സ്വദേശിനിയാണ്. ശനിയാഴ്‌ച രാത്രിയോടെ വെള്ളയമ്പലം ആല്‍ത്തറ ജങ്‌ഷനിലെ ഒരു ഫ്ലാറ്റിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ലെനിന്‍ സംവിധാനം ചെയ്‌ത മകരമഞ്ഞിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. പക്ഷികളുടെ മണം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്. ഒട്ടനവധി പരസ്യ ചിത്രങ്ങളും പ്രവർത്തിച്ചു. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകളും ചെയ്‌തിട്ടുണ്ട്.
