കൊച്ചി: വൈ.എസ്. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ‘യാത്ര’ യുടെ ടീസര്‍ പുറത്തിറങ്ങി. 25 വര്‍ഷത്തിനു ശേഷം മലയാളത്തിൻ്റെ പ്രിയനടന്‍ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് ‘യാത്ര’. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ വൈ.എസ്. രാജശേഖര റെഡ്ഡിയായി ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്.
2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കാനായി വൈ.എസ്.ആര്‍ നടത്തിയ 1475 കിലോമീറ്റര്‍ പദയാത്രയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുമ്പോഴാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ വൈ.എസ്. മരിക്കുന്നത്. ജൂലൈ 7ന് പുറത്തിറങ്ങിയ ടീസര്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. 25000ല്‍ അധികം ആള്‍ക്കാരാണ് ഇതോടകം ടീസര്‍ കണ്ടത്. മഹി.വി രാഘവ് സംവിധാനം ചെയ്യുന്ന ‘യാത്ര’ ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തും.
