
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി ബീച്ച് റോഡിലെ പഴയ ആളൊഴിഞ്ഞ കെട്ടിടത്തിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കോഴിക്കോട് നരിക്കുനി സ്വദേശിയായ റഹീന (30)എന്ന വീട്ടമ്മയാണ് കഴുത്തിന് വെട്ടേറ്റ് മരിച്ചത്. പരപ്പനങ്ങാടി പഴയകത്ത് വീട്ടില്‍ നിസാമുദ്ധീന്റെ ഭാര്യയാണ് മരിച്ച റഹീന.
രാവിലെ ഇറച്ചി വാങ്ങാനെത്തിയവരാണ് കടക്കു പിറകിലെ കെട്ടിടത്തില്‍ മൃതദേഹം കണ്ടത്. റഹീനയും ഭർത്താവ് നിസാമുദ്ദീനും തമ്മില്‍ അഭിപ്രായ വ്യത്യാസത്തിലായിരുന്നതായും പറയപ്പെടുന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.