മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ലീഗ് സ്ഥാനാര്‍ത്ഥിയായി കുഞ്ഞാലിക്കുട്ടി തന്നെ.

  • Post category:news
  • Reading time:1 min read
You are currently viewing മലപ്പുറം ഉപതെരഞ്ഞെടുപ്പ്: ലീഗ് സ്ഥാനാര്‍ത്ഥിയായി കുഞ്ഞാലിക്കുട്ടി തന്നെ.

തിരുവനന്തപുരം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി.പി.കെ കുഞ്ഞാലിക്കുട്ടി തന്നെയായിരിക്കും മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനുള്ള ലീഗ് നേതൃയോഗം ഇന്നു മലപ്പുറത്ത് നടക്കുമെങ്കിലും കുഞ്ഞാലിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗ് നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നു.

കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്ന ആവശ്യം ഇന്നലെ ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചെങ്കിലും പാര്‍ട്ടി തീരുമാനിക്കട്ടെ എന്നാണ് കുഞ്ഞാലിക്കുട്ടി അറിയിച്ചത്. വൈകിട്ട് ചേരുന്ന ഉന്നതാധികാര സമിതിയോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ഉന്നതാധികാര സമിതിയിലുള്ളത്.

0Shares