മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസം: പോലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി.

  • Post category:news
  • Reading time:1 min read
You are currently viewing മറൈന്‍ ഡ്രൈവിലെ സദാചാര ഗുണ്ടായിസം: പോലീസിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം: കൊച്ചി മറൈന്‍ ഡ്രൈവില്‍ യുവതീ യുവാക്കളെ ശിവസേനയുടെ സദാചാര ഗുണ്ടകള്‍ അടിച്ചോടിച്ച സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മരത്തണലില്‍ ഇരുന്ന രണ്ട് പേരെയാണ് ഇവര്‍ അക്രമിച്ചത്. അക്രമികളെ പിന്തിരിപ്പിക്കന്‍ പോലീസ് ശ്രമിച്ചില്ലെന്നും ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിയമസഭയില്‍ സമ്മതിച്ചു.
സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം എം.എല്‍.എ ഹൈബി ഈഡന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്നലെ വൈകുന്നേരമാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ വിശ്രമിക്കാനെത്തിയ യുവതീ യുവാക്കള്‍ക്കെതിരെ ശിവസേനക്കാര്‍ അക്രമം അഴിച്ചുവിട്ടത്. പോലീസ് നോക്കി നില്‍ക്കെയാണ് ചൂരല്‍കൊണ്ട് അവര്‍ യുവതീ യവാക്കളെ അടിച്ചോടിച്ചത്.
0Shares