കല്ല്യാണ പെണ്ണിനെക്കാളും സുന്ദരി നിന്റെ അമ്മ തന്നെ; വിവാഹ ദിവസം മെസ്സി നേരിട്ട പൊല്ലാപ്പ്

  • Post category:news
  • Reading time:1 min read
You are currently viewing കല്ല്യാണ പെണ്ണിനെക്കാളും സുന്ദരി നിന്റെ അമ്മ തന്നെ; വിവാഹ ദിവസം മെസ്സി നേരിട്ട പൊല്ലാപ്പ്

അര്‍ജന്റീന: ഫുട്‌ബോള്‍ രാജകുമാരന്‍ ലയണല്‍ മെസ്സിയുടെയും ബാല്യകാല സഖിയും കാമുകിയുമായ അന്റോണെല്ലോ റൊക്കൂസോയുടെയും രാജകീയ വിവാഹം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ആഘോഷമാക്കിയതാണ്. തന്റെ രണ്ടു മക്കളുടെ അമ്മയായ അന്റോണെല്ലോയെ റൊസാരിയോ സിറ്റി സെന്റര്‍ ഹോട്ടലില്‍ വച്ചാണ് കഴിഞ്ഞ ദിവസം മെസ്സി വിവാഹം ചെയ്യുന്നത്. അതേ സമയം മെസ്സിയുടെ വിവാഹത്തിനെക്കാള്‍ കൂടുതല്‍ മെസ്സിയുടെ അമ്മ ധരിച്ച ഗൗണാണ് അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയത്. വധു ധരിക്കാറുള്ളത് പോലുത്തെ വെള്ള ഗൗണ്‍ ധരിച്ചാണ് മെസിയുടെ അമ്മ സെലിയ മരിയ ക്യുക്കറ്റിണി മകന്റെ വിവാഹത്തിനെത്തിയത്. അന്റോണെല്ലോയെ വിവാഹം ചെയ്യുന്നതിനോട് സെലിയയ്ക്ക് തീരെ താത്പര്യമുണ്ടായിരുന്നില്ല എന്നത് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

അതിനെ ശരിവയ്ക്കുന്നതാണ് സെലിയ വധുവിന്റെതിന് സമാനമായ രീതിയില്‍ വസ്ത്രം ധരിച്ചെത്തിയത്.  അര്‍ജന്റീനയില്‍ വെളുത്ത വസ്ത്രം ധരിച്ച് വിവാഹത്തിനെത്തുന്നത് വധവിനോടുള്ള നീരസം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമാണ്. ഇതോടെ സെലിയുടെ വസ്ത്രധാരണ മാധ്യമങ്ങള്‍ക്ക് വലിയ സംഭവമായിമാറി. ഇത് കൂടാതെ റൊസാരിയോ സിറ്റി സെന്റര്‍ ഹോട്ടലിന്റെ രണ്ടു നിലകളാണ് മെസ്സി വിവാഹത്തിനായി ബുക്ക് ചെയ്തത്. ഒരു നില മെസിയുടെ കുടുംബത്തിന് വേണ്ടിയും മറ്റൊന്ന് അന്റോണെല്ലയുടെ കുടുംബത്തിന് വേണ്ടിയും. ഇത് ഇരു കുടുംബങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ തുറന്ന് കാട്ടുന്നതാണ് എന്നും മാധ്യമങ്ങള്‍ റിപ്പോർട് ചെയ്തു. എന്നാൽ ഫുട്‌ബോള്‍ ഇതിഹാസം മെസ്സിയുടെയും അന്റോണെല്ലോയുടെയും വിവാഹത്തിന് മക്കളായ തിയാഗോയും മത്തേയോയും ഉണ്ടായിരുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത.

 

 

0Shares