മനുഷ്യന്റെ വംശനാശം ഉടന്‍: സ്റ്റീഫന്‍ ഹോക്കിങ്.

  • Post category:news
  • Reading time:1 min read
You are currently viewing മനുഷ്യന്റെ വംശനാശം ഉടന്‍: സ്റ്റീഫന്‍ ഹോക്കിങ്.

ന്യൂയോര്‍ക്ക്: റോബോര്‍ട്ടുകളുടെ വളര്‍ച്ചയോടെ മനുഷ്യവംശം കൂട്ടവംശനാശ ഭീഷണിയിലേക്കെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. വിവര സാങ്കേതിക വിദ്യ അതിവേഗം വളര്‍ന്നതോടെ മനുഷ്യന്റെ അക്രമസ്വഭാവം കൂടുതലായെന്നും. വിവര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതിലൂടെ മനുഷ്യന്റെ വംശനാശത്തിലേക്കുള്ള പാതയാണ് തുറന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ലോകസര്‍ക്കാര്‍ രൂപികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുദ്ധങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ ജൈവായുധവും ആണവായുധവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അമിത ഉപയോഗവും വിനാശകരമായ നിലയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തെ നിയന്ത്രിക്കണമെങ്കില്‍ ലോകത്തിന്റെ മൊത്തം അധികാരം കേന്ദ്രീകരിക്കപ്പെടുന്ന ഒരു ലോകസര്‍ക്കാര്‍ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

0Shares