
തിരുവനന്തപുരം: മദ്യപിക്കാനുള്ള പ്രായ പരിധി സംസ്ഥാന സര്‍ക്കാര്‍ കൂട്ടി. പ്രായപരിധി 21 വയസില്‍ നിന്ന് 23 ലേക്ക് ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ തീരുമാനമായി. തിങ്കളാഴ്ചയാണ് അബ്കാരി ആക്ടില്‍ ഇതിന് ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനോദസഞ്ചാര മേഖലയെ സഹായിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളില്‍ നിന്ന് ഫൈവ് സ്റ്റാര്‍ ബാറുകളുടെ പരിധി കുറയ്ക്കാനും തീരുമാനിച്ചതായി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
നിലവില്‍ വിദ്യഭ്യാസ സ്ഥാപനം, ആരാധനാലയം ഇവയില്‍ നിന്നുള്ള ദൂരം 200 മീറ്ററാണ്. സംസ്ഥാനത്തെ മദ്യ ഉപയോഗം ഇത്തരത്തില്‍ സൗഹാര്‍ദ്ദപരമായി കുറയ്ക്കാന്‍ സാധിക്കുമെന്നും കടംകംപള്ളി സുരേന്ദ്രന്‍ അറിയപ്പെട്ടു. പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പിന് ഇടയിലാണ് ബില്‍ പാസായത്. പിതാവും മുത്തച്ഛനും മദ്യത്തിന് അടിപ്പെട്ടതു മൂലം കുടുംബത്തില്‍ ഉണ്ടായ പ്രശ്നങ്ങള്‍ ഉദാഹരിച്ചാണ് കോണ്‍ഗ്രസ് എം.എല്‍.എ അനില്‍ അക്കര ബില്‍ പാസാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചത്.

വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(26.06.2018)
ഇന്നത്തെ ചോദ്യം
ഏറ്റവും കൂടുതല്‍ കാലം കേരളത്തില്‍ മന്ത്രിയായിരുന്ന നേതാവ്?
A) കെ കരുണാകരന്‍
B) ഇ.കെ നായനാര്‍
C) എ.കെ ആന്റണി
D) കെ.എം മാണി
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(26.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. ചാനല്‍ ആര്‍.ബി നല്‍കുന്ന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്. ആഴ്ചയില്‍ ഒരുദിവസം വിജയികള്‍ക്ക് സമ്മാനം നല്‍കും. വിജയികളായവര്‍ ഫോട്ടോയും അയക്കണം.