മദ്യനിരോധനം കേരളത്തിലെ അനധികൃത മദ്യത്തിന്റെ ഒഴുക്ക് വര്‍ധിപ്പിച്ചു- ടി.പി. രാമകൃഷ്ണന്‍.

  • Post category:news
  • Reading time:1 min read
You are currently viewing മദ്യനിരോധനം കേരളത്തിലെ അനധികൃത മദ്യത്തിന്റെ ഒഴുക്ക് വര്‍ധിപ്പിച്ചു- ടി.പി. രാമകൃഷ്ണന്‍.

തിരുവനന്തപുരം: മദ്യനിരോധനം കൊണ്ട് സംസ്ഥാനത്ത് നേട്ടമല്ല ക്രമസമാധാനം തകരാറിലാവുകയാണ് ഉണ്ടായതെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. മദ്യനിരോധനം സംസ്ഥാനത്തേക്കുള്ള അനധികൃത മദ്യത്തിന്റെ ഒഴുക്ക് കൂട്ടുകയാണുണ്ടായതെന്നാണ് മന്ത്രി പറഞ്ഞത്. അതിനാല്‍ മദ്യ നിരോധനമല്ല മദ്യവര്‍ജ്ജനമാണ് ആവശ്യമെന്നും മദ്യ ഉപഭോഗം കുറയ്ക്കാനുള്ള ബോധവല്‍ക്കരണമാണ് വേണ്ടതെന്നും സുപ്രീം കോടതി വിധിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ബാദ്ധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

മദ്യവില്‍പ്പനശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിയമാനുസൃതമായ കാര്യങ്ങള്‍ മാത്രമേ ചെയ്യുകയുള്ളൂവെന്നും മദ്യ ഉപഭോഗം കുറയ്ക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ കലാ-സാംസ്‌കാരിക മേഖലകളെ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

0Shares