മദീന-അല്‍ഖസീം അതിവേഗ പാതയില്‍ അഞ്ചു ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് തീര്‍ത്ഥാടകര്‍ മരിച്ചു; അപകടത്തില്‍ 48 ലധികം ആളുകള്‍ക്ക് പരിക്ക് ഇതില്‍ പലരുടെയും നില ഗുരുതരം

  • Post category:news
  • Reading time:1 min read
You are currently viewing മദീന-അല്‍ഖസീം അതിവേഗ പാതയില്‍ അഞ്ചു ബസ്സുകള്‍ കൂട്ടിയിടിച്ച് ആറ് തീര്‍ത്ഥാടകര്‍ മരിച്ചു; അപകടത്തില്‍ 48 ലധികം ആളുകള്‍ക്ക് പരിക്ക് ഇതില്‍ പലരുടെയും നില ഗുരുതരം

റിയാദ്: മദീന-അല്‍ഖസീം എക്‌സ്പ്രസ് പാതയില്‍ ബസുകള്‍ കൂട്ടിയിടിച്ചു ആറു തീര്‍ത്ഥാടകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മദീന അല്‍ഖസീം അതിവേഗ പാതയിലെ ജബല്‍ അല്‍ ഉവൈല്‍ എന്ന സ്ഥലത്തിന് സമീപത്താണ് അപകടം നടന്നത്. അപകടത്തില്‍ 48 ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഉംറക്ക് ശേഷം മദീന സന്ദര്‍ശനവും കഴിഞ്ഞ് മറ്റു പ്രദേശങ്ങളിലേക്ക് തിരിച്ചുവരുന്ന ബസ്സുകളാണ് അപകടത്തില്‍ പെട്ടത്. സംഭവസമയം പൊടിക്കാറ്റ് അനുഭവപ്പെട്ടിരിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു.

ഒരേ ദിശയില്‍ പോകുന്ന അഞ്ചു ബസ്സുകള്‍ ഒന്നിന് പിറകിലായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ സമീപങ്ങളിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. റെഡ്ക്രസന്റ്, ട്രാഫിക് വിഭാഗങ്ങള്‍, റോഡ് സുരക്ഷാ, മുനിസിപ്പാലിറ്റി അധികൃതര്‍, ഗതാഗത മാനേജ്‌മെന്റ് വിഭാഗം എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. അപകടങ്ങളില്‍ പെട്ടവരില്‍ ഏതെല്ലാം രാജ്യക്കാരുണ്ടെന്നു വ്യക്തമായിട്ടില്ല.

0Shares