
ബെംഗളൂരു: ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച അബ്ദുൾ നാസർ മദനി ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കേരളത്തിൽ എത്തും. 2.20 എയര്‍ ഏഷ്യാ വിമാനത്തില്‍ പുറപ്പെടുന്ന മഅദനി 3.15 ഓടെ നെടുംമ്പാശ്ശേയില്‍ എത്തിച്ചേരും. മദനിയുടെ കേരളയാത്ര തടയാനുള്ള കര്‍ണാടക പോലീസിന്റെ ശ്രമങ്ങളെ സുപ്രീംകോടതിയുടെ ഉത്തരവിലൂടെ മറികടന്നാണ് മദനി മൈനാഗപ്പള്ളിലെത്തുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥര്‍ മഅദനിയെ അനുഗമിക്കും. നെടുംമ്പാശേരിയില്‍ നിന്നും റോഡ് മാര്‍ഗം കൊല്ലം അന്‍വാറുശ്ശേരിയിലേക്ക് പോകും. പി. ഡി. പി വിമാനത്താവളത്തില്‍ മഅദനിക്ക് സ്വീകരണം നല്‍കും. റൂറല്‍ എസ്.പി. അശോകന്‍, ഡി. വൈ. എസ്.പി. ജേക്കബ്, ശാസ്താംകോട്ട സി. ഐ. വി. എസ് പ്രശാന്ത്, എസ്. ഐ. ആര്‍.രാജീവ് എന്നിവരാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. 235 സിവില്‍ പോലീസ് ഉദ്യോഗസ്ഥരുമുണ്ടാകും.
