റഷ്യ: കാല്‍പന്തുകളിയുടെ 21 ാം ലോകകപ്പ് വേദി റഷ്യയില്‍ നടക്കാന്‍ ഇനി രണ്ട് നാളുകള്‍ മാത്രം അവസാന വട്ട തയ്യാറെടുപ്പിലാണ് റഷ്യയിലെ 11 നഗരങ്ങള്‍. സോച്ചി, കസാന്, വോള്‍ഗോഗ്രാഡ് തുടങ്ങിയ 11 നഗരങ്ങളിലെ 12 വേദികളിലാണ് കാല്‍പ്പന്തിന്റെ ആരവം ഉയരുന്നത്. ഇത്തവണ കിരീട സാധ്യത കല്‍പ്പിക്കുന്നത് ഒന്നോ രണ്ടോ ടീമുകള്‍ക്കല്ലെന്നത് ചാംപ്യന്‍ഷിപ്പിന്റെ വീറും വാശിയും എത്രത്തോളമുണ്ടാകുമെന്ന് കാണിക്കുന്നു. ആറാം ലോകകപ്പ് ലക്ഷ്യമിടുന്ന ബ്രസീലും കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാനെത്തുന്ന അര്‍ജന്റീനയുമാണ് ഏറ്റവും കൂടുതല്‍ ആരാധകരുള്ളവര്‍. നിലവിലെ ചാംപ്യന്മാരായ ജര്‍മനി, കാളപ്പോരിന്റെ കരുത്തുമായി സ്പെയിന്‍, പുത്തന്‍ ഉണര്‍വുമായെത്തുന്ന ഫ്രാന്‍സ്, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലും കരുത്തിന്റെയും കളി അഴകിന്റെയും പര്യായമാണ്. മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ടീമുകളെല്ലാം റഷ്യയിലെത്തി തുടങ്ങി. നെയ്മറും കുട്ടീഞ്ഞോയും ഗബ്രിയേല്‍ ജീസസുമുള്‍പ്പെടെയുള്ള ബ്രസീല്‍ ടീമംഗങ്ങള്‍ സോച്ചിയില്‍ വിമാനമിറങ്ങി.
ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യ എതിരാളികളായ സ്വിറ്റ്സര്‍ലാന്‍ഡും ലോകകപ്പ് ആവേശത്തൊടൊപ്പം ചേര്‍ന്നു. ആദ്യ ദിനങ്ങളില്‍ ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍-സ്പെയിന്‍ മത്സരമാണ് ഏവരും കാത്തിരിക്കുന്നത്. ഇതിന് മുന്നോടിയായി ഇരുടീമും പരിശീലനം ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ആഴ്ച ടീമിനൊപ്പം പരിശീലനം നടത്താന്‍ കഴിയാതിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ക്യാംപിനൊപ്പം ചേര്‍ന്നിട്ടുണ്ട്. ചാംപ്യന്ഷിപ്പ് വീക്ഷിക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കായിക പ്രേമികളും റഷ്യയിലെത്തിയിട്ടുണ്ട്. എല്ലാവരും പ്രതീക്ഷയിലാണെന്നിരിക്കെ അവസാനവട്ട ഒരുക്കത്തിലാണ് റഷ്യന്‍ ഭരണകൂടവും.
വായനക്കാര്‍ക്കുള്ള സമ്മാന പദ്ധതി(12.06.2018)
ഇന്നത്തെ ചോദ്യം
കേരളത്തിന്റെ സംസ്ഥാന മത്സ്യം ഏതാണ്?
A) മത്തി
B) ചെമ്മീന്‍
C) അയില
D) കരിമീന്‍
E) ഇവയൊന്നുമല്ല
നിങ്ങള്‍ ചെയ്യേണ്ടത്; ചാനല്‍ ആര്‍.ബിയുടെ channelrb.com ഫേസ് ബുക്ക് പേജ് നിര്‍ബന്ധമായും ലൈക്ക് ചെയ്യുക. പിന്നീട് ചോദ്യത്തിനുള്ള ശരിയുത്തരം 7025274015 എന്ന മൊബൈല്‍ നമ്പറില്‍ മെസേജ് ആയി ഇന്നുരാത്രി(12.06.18) 12 മണിക്ക് മുമ്പ് അയക്കുക. ഉത്തരത്തോടൊപ്പം നിങ്ങളുടെ മുഴുവന്‍ പേര് (ഫേസ്ബുക്കിലെ പ്രൊഫൈല്‍ നെയിമും വേണം), വിലാസം, (പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി), മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തണം. ഒന്നില്‍ കൂടുതല്‍ ശരിയുത്തരം വരികയാണെങ്കില്‍ നറുക്കെടുപ്പിലൂടെ ചാനല്‍ ആര്‍.ബി വിജയികളെ കണ്ടത്തും. ഈ സമ്മാനപദ്ധതിയില്‍ ആര്‍ക്കും പങ്കെടുക്കാം. മൗലവി ബുക്ക് ഡിപ്പോ സ്‌പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങളും ചാനല്‍ ആര്‍.ബിയുടെ സര്‍ട്ടിഫിക്കറ്റുമാണ് വിജയികള്‍ക്ക് നല്‍കുന്നത്.
ഇന്നലെ (11.06.2018) നടന്ന മല്‍സരത്തിലെ ഉത്തരം: റഷ്യ
വിജയി: അബ്ദുല്‍ കരീം, ചെങ്കള, കാസര്‍കോട്.