മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പരാമർശം നടത്തി; പോലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ ഹൈക്കോടതിയിൽ നിന്നും മുന്‍കൂര്‍ ജാമ്യം നേടി; ടി.പി സെന്‍കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത് ഇങ്ങനെ

  • Post category:news
  • Reading time:1 min read
You are currently viewing മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പരാമർശം നടത്തി; പോലീസ് കേസ് രജിസ്റ്റർ ചെയ്തപ്പോൾ ഹൈക്കോടതിയിൽ നിന്നും മുന്‍കൂര്‍ ജാമ്യം നേടി;  ടി.പി സെന്‍കുമാറിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത് ഇങ്ങനെ

തിരുവനന്തപുരം : മതസ്പർദ്ധ വളർത്തുന്ന രീതിയിൽ പരാമർശം നടത്തിയതിന് മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാൽ സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. രണ്ട് ജാമ്യാക്കാരെ ഹാജരാക്കിയ ശേഷം അമ്ബതിനായിരം രൂപ സെൻകുമാർ കെട്ടിവെച്ചു എന്നാണ് റിപ്പോർട്ട്.


സെന്‍കുമാര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയതിനു തുടര്‍ന്നാണ് പോലീസിന്റെ ഈ നടപടി എന്നും പറയപ്പെടുന്നു. തിരുവനന്തപുരം സൈബര്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സെന്‍കുമാറിനെ അറസ്റ്റ് ചെയ്തത്.

 

0Shares