കൊച്ചി: മലയാള സിനിമയില്‍ തന്നെ ഏറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ‘ഒടിയന്’ എന്ന ചിത്രത്തില്‍ ദിലീപും മഞ്ജു വാര്യരും ഒന്നിക്കുമെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഒടിയന് എന്ന സിനിമയില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമാണ് നായികാ നായകന്മാര്. ഈ സിനിമയുടെ ഭാഗമായി അമിതാഭ് ബച്ചനും, മമ്മൂട്ടിയും ഉണ്ടാകുമെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നതിനിടെയാണ് അതിഥി താരമായി ദിലീപും ഉണ്ടാകുമെന്ന റിപ്പോര്‍ട്ടും പുറത്ത് വന്നത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വി.എ ശ്രീകുമാര്‍ മേനോനാണ് ഒടിയന്റെ സംവിധായകന്. സംവിധായകന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ദിലീപ് സിനിമയില്‍ എത്തുന്നതെന്നും പറയപ്പെടുന്നു.

എന്തിരുന്നാലും ദിലീപ് മഞ്ജു വാര്യരുമായുള്ള ബന്ധം വേര്‍പ്പിരിഞ്ഞതിന് പിന്നാലെ ദിലീപ് കാവ്യാ വിവാഹവും ഏറെ ചര്‍ച്ചയായിരുന്നു.ഇതിന് പിന്നാലെയാണ് സിനിമാ പ്രേമികളെ ഞെട്ടിച്ചു കൊണ്ടുള്ള ഈ വാര്‍ത്തയും പുറത്ത് വന്നിരിക്കുന്നത്. ഒരുപാട് സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച ദിലീപ് മഞ്ജു വാര്യര്‍ കൂട്ടുകെട്ട് പ്രേക്ഷകര്‍ ഏറെ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം ഇവര്‍ ഒന്നിക്കുന്നു എന്ന വാര്‍ത്ത കേട്ട് ആകാംഷയിലാണ് പ്രേക്ഷകര്‍.
