മംഗളൂരു: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ബുധനാഴ്ച രാവിലെ അഡ്യാറില്‍ വെച്ചാണ് അപകടമുണ്ടായത്. ബി.സി റോഡില്‍ നിന്നും മംഗളൂരു ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് ടയര്‍ പൊട്ടിയതോടെ നിയന്ത്രണംവിട്ട് ആദ്യം ഡിവൈഡറിലേക്കും പിന്നീട് കാറിലേക്കും ഇടിച്ചു കയറുകയായിരുന്നു.
പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്നയാള്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മറ്റുള്ളവര്‍ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വിവമരറിഞ്ഞ് കങ്കനാടി പോലീസ് സ്ഥലത്തെത്തി.