മംഗളൂരുവില്‍ കന്നുകാലി കടത്ത് നടത്തിയ ബജ് റംഗ് ദള്‍ പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing മംഗളൂരുവില്‍ കന്നുകാലി കടത്ത് നടത്തിയ ബജ് റംഗ് ദള്‍ പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

മംഗളൂരു: ദക്ഷിണ കന്നഡയില്‍ കന്നുകാലി കടത്ത് നടത്തിയ ബജ് റംഗ് ദള്‍ പ്രവര്‍ത്തകനടക്കം രണ്ട് പേര്‍ അറസ്റ്റില്‍. കടമ്പ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ജൂലൈ 26നാണ് പശുക്കടത്ത് നടന്നത്. ശശികുമാര്‍(55), അബ്ദുല്‍ ഹാരിസ്(30) എന്നിവരാണ് അറസ്റ്റിലായത്. ഒരു പിക് അപ് വാനില്‍ കന്നുകാലികളെ ഹാരീസിനൊപ്പം കേരളത്തിലേയ്ക്ക് കടത്തുന്നതിനിടയിലാണ് ശശികുമാര്‍ പിടിയിലാകുന്നത്. നാല് പശുക്കളും ഒരു കുട്ടിയുമായിരുന്നു വാനിലുണ്ടായിരുന്നത്. ഇരുവരേയും അപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. വിശ്വഹിന്ദു പരിഷത്ത് ഗോരക്ഷക് ദള്‍ എന്ന പേരില്‍ പശു സംരക്ഷണത്തിനായി സംഘടന സ്ഥാപിക്കാനൊരുങ്ങുന്നതിനിടയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

0Shares