
സുനന്ദ പുഷ്‌കറിന്‍റെ 56ാം ജന്മദിനത്തിൽ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ശശി തരൂര്‍ എം.പി.56 വര്‍ഷങ്ങള്‍ക്ക് മുൻപ് ഇതേ ദിവസമാണ് ജമ്മുകശ്മീരിലെ സോപോറില്‍ അവള്‍ ജനിച്ചത്. ലില്ലിപ്പൂക്കളായിരുന്നു അവള്‍ക്കേറ്റവും പ്രിയപ്പെട്ടത്, കുറച്ച് പൂക്കള്‍ ഒരു സുഹൃത്ത് ഇന്ന് രാവിലെ അയച്ചുതന്നു’- സുനന്ദ പുഷ്‌കറിന്‍റെ ചിത്രത്തോടൊപ്പം ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
സുനന്ദയും ശശി തരൂരും തമ്മിലുള്ള വിവാഹം 2010 ഓഗസ്റ്റിലായിരുന്നു. എന്നാൽ 2014 ജനുവരി 17ന് സുനന്ദയെ ദില്ലിയിലെ ലീല ഹോട്ടലിലെ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
