ഭാര്യ പുലര്‍ച്ചെ ഉണരുന്നില്ല, സ്വാദിഷ്ഠമായ ആഹാരങ്ങള്‍ പാകം ചെയ്ത് നല്‍കുന്നില്ല; ഗത്യന്തരമില്ലാതെ യുവാവ് ചെയ്തത്

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യ പുലര്‍ച്ചെ ഉണരുന്നില്ല, സ്വാദിഷ്ഠമായ ആഹാരങ്ങള്‍ പാകം ചെയ്ത് നല്‍കുന്നില്ല; ഗത്യന്തരമില്ലാതെ യുവാവ് ചെയ്തത്

മുംബൈ: പുലര്‍ച്ചെ എഴുന്നേല്‍ക്കാത്ത ഭാര്യയില്‍ നിന്ന് വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഹര്‍ജി സമര്‍പ്പിച്ചു. എന്നാല്‍ ബോംബെ ഹൈക്കോടതി യുവാവിന്റെ ഹരജി തള്ളി. ഭര്‍ത്താവ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ ബാലിശമാണെന്നും അവ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തക്ക കാരണമല്ലെന്നും കോടതി വിലയിരുത്തി. ഭാര്യ ജോലി വിട്ട് വന്നാലുടന്‍ കിടന്നുറങ്ങുന്നു, പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നില്ല, സ്വാദിഷ്ഠമായ ആഹാരങ്ങള്‍ പാകം ചെയ്ത് നല്‍കുന്നില്ല തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവാവ് വിവാഹോമോചനത്തിന് ഹര്‍ജി നല്‍കിയത്. വാദങ്ങള്‍ക്ക് തെളിവായി നല്‍കിയത് അയാളുടെ പിതാവിന്റെ സത്യവാങ്മൂലവും. എന്നാല്‍, ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ആദ്യം കുടുംബക്കോടതി ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് യുവാവ് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മാത്രമല്ല, ഭര്‍ത്താവും മാതാപിതാക്കളും തന്നോട് മോശമായാണ് പെരുമാറുന്നതെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു. ജോലിഭാരവും വീട്ടിലെ ഉത്തരവാദിത്തവും ഒരുപോലെ നിര്‍വ്വഹിക്കുന്ന ഭാര്യയുടെയൊപ്പമാണ് ന്യായവും നീതിയുമെന്ന് കോടതി പറഞ്ഞു.

0Shares