ഭാര്യയുടെ ഓര്‍മ്മയ്ക്കായി താജ്മഹല്‍ സ്മാരകമായി നിര്‍മ്മിച്ച ഖദ്രി വാഹനാപകടത്തില്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യയുടെ ഓര്‍മ്മയ്ക്കായി താജ്മഹല്‍ സ്മാരകമായി നിര്‍മ്മിച്ച ഖദ്രി വാഹനാപകടത്തില്‍ മരിച്ചു

ലക്നൗ: ഭാര്യയുടെ ഓര്‍മയ്ക്കായി താജ്മഹലിന് സമാനമായ സ്മാരകം പണിത ഫൈസല്‍ ഹസന്‍ ഖദ്രി വാഹനാപകടത്തില്‍ മരിച്ചു. അര്‍ബുദം ബാധിച്ചുമരിച്ച ഭാര്യയുടെ ഓര്‍മയ്ക്കായാണ് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയില്‍ താജ്മഹലിന് സമാനമായ സ്മാരകം ഫൈസല്‍ നിര്‍മ്മിച്ചത്. 2012 ലാണ് ഭാര്യ താജാ മുല്ലി ബീവിയുടെ ഓര്‍മയ്ക്കായി ഖദ്രി സ്മാരകം നിര്‍മ്മിച്ചു തുടങ്ങിയത്. സമ്ബാദ്യമെല്ലാം ഉപയോഗിച്ച് സ്മാരകം നിര്‍മ്മിച്ചു.എന്നാല്‍, പൂര്‍ത്തീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. വ്യാഴാഴ്ച രാത്രിയാണ് 83 വയസുള്ള റിട്ട. പോസ്റ്റ് മാസ്റ്ററായ ഖദ്രിയെ വാഹനം ഇടിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വെള്ളിയാഴ്ച മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. രണ്ട് ലക്ഷം രൂപ സ്മാരകത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് ഖദ്രി സമാഹരിച്ചിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഭാര്യയുടെ മൃതദേഹം സംസ്‌കരിച്ചതിന് തൊട്ടടുത്തുതന്നെ ഖദ്രിയെയും സംസ്‌കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.

0Shares