
ആർ.എസ്.എസിന്ന്റെ പ്രധാനമന്ത്രി ഭാരതമാതാവിനോട് കള്ളം പറയുകയാണെന്ന് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. രാജ്യത്തു തടങ്കല്‍ കേന്ദ്രങ്ങള്‍ ഇല്ലെന്നും ദേശീയ പൗര റജിസ്റ്റർ (എന്‍.ആര്.സി) രാജ്യവ്യാപകമായി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു രാഹുലിന്റെ ട്വിറ്റര്‍ പ്രതികരണം.

ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും അസമിലെ തടങ്കൽ കേന്ദ്രത്തിന്റെയും വിഡിയോ സഹിതമാണ് രാഹുൽ ട്വിറ്റ് ചെയ്തത്. ഝൂട്ട്ഝൂട്ട്ഝൂട്ട് എന്ന ഹാഷ്ടാഗിലാണ് ട്വീറ്റ്.അസമിലെ തടങ്കൽപാളയത്തിന്റെ മൂന്നിൽ രണ്ട് നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് രാഹുലിന്റെ ട്വീറ്റ് പുറത്ത് വരുന്നത്.
46 കോടി രൂപ ചെലവിലാണ് അസമിലെ മാറ്റിയയിൽ തടങ്കൽപാളയം നിർമ്മിക്കുന്നത്. ഏകദേശം 3,000 പേരെ ഇവിടെ പാർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 15 നിലകളുള്ള കെട്ടിടമാണ് പണിയുന്നത്. ഇതിൽ 13 നിലകൾ പുരുഷൻമാർക്കും രണ്ട് നിലകൾ സ്ത്രീകൾക്കുമാണുള്ളത്. 2018ലാണ് തടങ്കൽപാളയം പണിയുന്നതിന് ആഭ്യന്തരമന്ത്രാലയം പണം അനുവദിച്ചത്. കേന്ദ്രസർക്കാർ തടങ്കൽ കേന്ദ്രങ്ങൾ നിർമിച്ചുവെന്ന് കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു.
https://twitter.com/RahulGandhi/status/1210062130415693825
