ഭാരത് പെട്രോളിയത്തെ വില്‍ക്കാനുളള കേന്ദ്ര സർക്കാർ നീക്കം കേരളത്തിന്‍റെ ഭാവിക്ക് നേരെയുളള വെല്ലുവിളി; ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: മന്ത്രി തോമസ് ഐസക്

  • Post category:news
  • Reading time:1 min read
You are currently viewing ഭാരത് പെട്രോളിയത്തെ വില്‍ക്കാനുളള കേന്ദ്ര സർക്കാർ നീക്കം കേരളത്തിന്‍റെ ഭാവിക്ക് നേരെയുളള വെല്ലുവിളി;  ചെറുക്കാന്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം: മന്ത്രി തോമസ് ഐസക്

പൊതുമേഖല സ്ഥാപനമായ ബി.പി.സി.എൽ വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് രം​ഗത്ത്. കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം കേരളത്തിന്‍റെ ഭാവിക്ക് നേരെയുളള വെല്ലുവിളിയാണെന്ന് സംസ്ഥാന ധനമന്ത്രി ടി. എം തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്ത്യയിലെ ഏട്ട് മഹാരത്ന കമ്പനികളിലൊന്നായ ഭാരത് പെട്രോളിയത്തെ വില്‍ക്കാനുളള നീക്കത്തെ ചെറുക്കാന്‍ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യൻ പെട്രോളിയം വിപണിയുടെ 23 ശതമാനം ബി.പി.സിഎല്ലാണ് കൈവശം വെച്ചിരിക്കുന്നത്. മികച്ച നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന, കേന്ദ്ര ഗഗവൺമെന്റിന് തുടർച്ചയായി ലാഭവിഹിതം കൊടുത്തു കൊണ്ടിരിക്കുന്ന ഒരു മഹാരത്ന കമ്പനി എന്തിനു വേണ്ടിയാണ് സ്വകാര്യവൽക്കരിക്കുന്നത്?

പുതിയ നീക്കത്തിലൂടെ അനിശ്ചിതത്വത്തിലാകുന്നത് കേരളത്തിൽ ഏറ്റവും അധികം തൊഴിൽ സാധ്യതയും വികസനവും ഉറപ്പാക്കുന്ന പെട്രോകെമിക്കൽ ഹബ് വ്യവസായ പദ്ധതിയാണെന്നും കേരളത്തിന്‍റെ ഭാവി തലമുറയുടെ വളർച്ചാ സ്വപ്നങ്ങൾ മുഴുവൻ അട്ടിമറിച്ച് ഈ കച്ചവടത്തിന് ചുക്കാന്‍ പിടിക്കുന്നവരെ രാജ്യത്തിന്‍റെ പൊതുശത്രുവായിക്കണ്ട് ജനരോഷമുയരണമെന്നും ധനമന്ത്രി കുറിപ്പിൽ പറയുന്നു.

https://www.facebook.com/thomasisaaq/photos/a.210357065647109/3010031482346306/?type=3&theater

0Shares