ഭസ്മം നല്‍കാത്തതിന്റെ പേരില്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ഭസ്മം നല്‍കാത്തതിന്റെ പേരില്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു

തൃശ്ശൂര്‍: ഭസ്മം നല്‍കാത്തതിന്റെ പേരില്‍ ക്ഷേത്രത്തിലെ ശാന്തിക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത് . ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ അഗസ്തിപുരത്തെ കുടുംബ ക്ഷേത്രത്തിലെ ശാന്തിക്കാരനായ പ്രമോദിനാണ് വെട്ടേറ്റത്. ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയ അവിട്ടത്തൂര്‍ സ്വദേശി സുബ്രഹ്മണ്യനാണ് ശാന്തിക്കാരനെ ആക്രമിച്ചത്.

വൈകിട്ട് തൊഴാനെത്തിയ സുബ്രഹ്മണ്യന്‍ പ്രമോദിനോട് ഭസ്മം ആവശ്യപ്പെട്ടു. എന്നാല്‍ ഭസ്മം ഇല്ലാ എന്ന് ശാന്തിക്കാരന്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ സുബ്രഹ്മണ്യന്‍ ശാന്തിക്കാരനായ പ്രമോദിനോട് തട്ടിക്കയറുകയും പിന്നീട് അക്രമിക്കുകയുമായിരുന്നു. ശാന്തിക്കാരന്റെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തി വരുകയാണ്.

0Shares